Kerala
ഗുരുവായൂർ: കഴിഞ്ഞ 30 ദിവസങ്ങളായി നടക്കുന്ന വിളക്കാഘോഷങ്ങൾക്കു സമാപനംകുറിച്ച് ഗുരുവായൂർ ഏകാദശി ഇന്നു നടക്കും. ദേവസ്വംവക ഉദയാസ്തമനപൂജയോടെയുള്ള വിളക്ക് ആഘോഷമാണ്.
കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ മേളം നയിക്കും. ഗുരുവായൂർ: കഴിഞ്ഞ 30 ദിവസങ്ങളായി നടക്കുന്ന വിളക്കാഘോഷങ്ങൾക്കു സമാപനംകുറിച്ച് ഗുരുവായൂർ ഏകാദശി ഇന്നു നടക്കും. ദേവസ്വംവക ഉദയാസ്തമനപൂജയോടെയുള്ള വിളക്ക് ആഘോഷമാണ്. കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ മേളം നയിക്കും.
രാവിലെ പാർഥസാരഥിക്ഷേത്രത്തിലേക്കു നടക്കുന്ന എഴുന്നള്ളിപ്പിന് പല്ലശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകന്പടിയേകും. സന്ധ്യക്കു പാർഥസാരഥിക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്രയും തിരിച്ച് രഥഘോഷയാത്രയുമാണ്.
പൂജകൾക്കല്ലാതെ ദ്വാദശിദിവസം രാവിലെവരെ ക്ഷേത്രനട അടയ്ക്കില്ല. ദ്വാദശിദിനമായ നാളെ രാവിലെ എട്ടിനു ക്ഷേത്രനട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലിനു പതിവുപോലെ ക്ഷേത്രനട തുറക്കും.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്.
കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരിയാണ് ജസ്ന സലീം. ഗുരുവായൂർ പോലീസാണ് കേസെടുത്തത്. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്.
നേരത്തെ ഇവർ റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.
ജസ്ന സലീമിനൊപ്പം ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.